Tuesday, October 29, 2013

ഒരു സമൂഹം ഏറ്റവും കൂടുതല്‍ കാംഷിക്കുന്നത് ശാന്തിയും സമാധാനവുമാണ്; സ്വാതന്ത്ര്യത്തിനു മുന്‍പും അതിനു ശേഷവും സമൂഹത്തിന്‍റെ പരമമായ പുരോഗതി മുന്നില്‍കണ്ട് വിവിധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രൂപംകൊള്ളുകയുണ്ടായി, അതില്‍ കമ്മുനിസ്റ്റ്‌ ആശയം ഉള്‍കൊണ്ട ഇടതു പക്ഷം കൂടുതലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും, പിന്നോക്ക വിഭാഗങ്ങളില്‍ വന്‍ സ്വാധീനം ഉണ്ടാക്കുന്നതിലും ഏറെകുറെ വിജയിച്ചു; തുടര്‍ന്ന് സമൂഹത്തില്‍ വന്ന പല മാറ്റങ്ങളും ഉള്‍ക്കൊള്ളാന്‍ മാര്‍ക്സിസ്റ്റ്‌കള്‍ക്ക് കഴിഞ്ഞില്ലാ എന്നുള്ളതാണ് ശരിയായ വസ്തുത; മുതലാളിത്ത വ്യവസ്ഥിക്ക് എതിരായി പ്രത്യേകിച്ചും പാശ്ചാത്യ ലോക പരിതസ്ഥിതിയില്‍ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ്‌ ആശയം മാര്‍ക്സിസ്റ്റ്‌ - ലെനിനിസ്റ്റ് ആശയംകൂടി ഉള്‍ക്കൊണ്ടു ദരിദ്ര രാജ്യങ്ങളുടെമേല്‍ പ്രത്യേകിച്ചും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന ഒരു ജനതയില്‍ അടിചെല്‍പ്പിക്കുന്നത് തുടങ്ങി യഥാര്‍ത്ഥ കപടത, പ്രത്യേകിച്ചും അത് ഏറ്റവും കൂടുതല്‍ പ്രത്യക്ഷത്തില്‍ അനുഭവിക്കുന്നത് കൂടുതലും കേരളീയര്‍ ആണെന്ന് പറയാം;
ജനങ്ങളുടെ സാമൂഹികമായ ഉന്നമനത്തിനു ഊന്നല്‍ നല്‍കുന്നതില്‍ ഉപരി അവരെക്കൊണ്ടു അനാവശ്യ സമരങ്ങള്‍ നടത്തി കമ്മ്യൂണിസ്റ്റ്‌ ബൂര്‍ഷ്വാകള്‍ അധികാരത്തിന്റെ കൊത്തളങ്ങളില്‍ സ്ഥാനം ഉറപ്പിക്കുയായിരുന്നു ആത്യാന്തിക ലക്‌ഷ്യം, തുടര്‍ന്ന് പല ഘട്ടങ്ങളിലും അധികാര കസേര കിട്ടാതെ വരുമ്പോള്‍ എന്ത് വിലകൊടുത്തും അത് നിലനിര്‍ത്താനായി അടുത്ത ശ്രമം;
തെറ്റായ വിശകലനം നല്‍കി തൊഴിലാളികളെ തൊഴില്‍ ശാലയ്ക്ക് എതിരായും , വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ നയങ്ങള്‍ക്ക് എതിരായും തരിച്ചു സമരം നടത്തി അതുവഴി ജനങ്ങളുടെ ഇടയില്‍ വന്‍ സ്വാധീനം ചെലുതാമെന്ന അവരുടെ കണക്കുകൂട്ടല്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു...
കമ്പ്യൂട്ടര്‍ വല്‍ക്കരണം, പ്രീഡിഗ്രി ബോര്‍ഡ്‌ തുടങ്ങി സകല സമരങ്ങള്‍ക്കും അനാവശ്യമായി കുട്ടികളെ തെരുവിലിറക്കി സമരം ചെയ്യുകയും എന്നാല്‍ അധികാരത്തില്‍ എത്തുമ്പോള്‍ അത് തന്നെ നടപ്പിലാക്കുകയും ചെയ്യുന്ന വിരോധാഭാസം എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ് ;
മുതലാളിത്വത്തിന് എതിരെ പട പൊരുതുന്നു എന്ന് അവകാശപെടുന്ന കംമുനിസ്റ്കള്‍ ഇന്ന് കേരളത്തിലെ അറിയപെടുന്ന മുതലാളി വര്‍ഗ്ഗത്തിന്റെ പ്രതീകമാണ്; കമ്മ്യൂണിസം എന്നതിന് എന്ത് നിര്‍വചനമാണോ നല്‍കിയിരിക്കുന്നത് അതിനു നേര്‍ വിപരീതമാണ് കേരളത്തിലെ കംമുനിസ്റ്കള്‍.
സമരമെന്നാല്‍ അക്രമം മാത്രമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതില്‍ ബൂര്‍ഷ്വാ നേതാക്കള്‍ തന്നെയാണ് കാരണം; സമൂഹം വിദ്യാഭ്യാസപരമായും സാങ്കേതികമായും മുന്നേറുമ്പോള്‍ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ക്ക് അപചയം സംഭാവിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല, അത് മുന്‍കൂട്ടി കണ്ട നേതാക്കള്‍ അമ്പോടുങ്ങാത്ത ആവനാഴിയിലെ ഓരോ അസ്ത്രവും മാറി മാറി പ്രയോഗിച്ചുകൊണ്ടിരിക്കുന്നു ; അനാവശ്യ സമരങ്ങള്‍ നടത്തുകയും അതില്‍ നിന്നും എന്തെങ്കിലും തങ്ങള്‍ക്കു അനുകൂലമായി മാറ്റാന്‍ കഴിയുമോ എന്ന് മാത്രമാണ് എന്ന് മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം...
നാളിതുവരെ കണ്ടിട്ടില്ലാത്ത താണതരം സമരമാര്‍ഗങ്ങള്‍ അവലംബിച്ചു, സമരം എങ്ങനെ അവസാനിപ്പികണമെന്നുപോലും തിട്ടമില്ലാത്ത നേതാക്കള്‍ ഒരു വശത്ത് താഴെകിടയില്‍ ഉള്ള പ്രവര്‍ത്തകരെ കോമാളി വേഷം കെട്ടിക്കുന്നു, മറു വശത്ത് മതേതരത്വത്തിന്റെ പേര് ഉറക്കെ പ്രസംഗിച്ചുകൊണ്ട് മതസംഘടകള്‍ക്കു പായ് വിരിച്ചു കൊടുക്കുന്നു ...
ഇന്നു നേതാക്കള്‍ക്ക് അണികളെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടമായ സ്ഥിതിക്ക് ഈ സംഘടനയെ ഉടച്ചു വാര്‍ക്കുകയോ, അതുമല്ലാ എങ്കില്‍ അണികളെ മൊത്തം പുറത്താക്കുകയോ, അതുമല്ലാ എങ്കില്‍ നേതാക്കളെ പടിയടച്ചു പിണ്ഡംവയ്ക്കുകയോ ചെയ്യുക
********* ജനങ്ങള്‍ വോട്ട് ചെയ്തു ജനായത്ത രീതിയില്‍ തെരഞ്ഞെടുത്ത ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിക്ക് അനുഭവം ഇങ്ങനെയാണെങ്കില്‍ പാവപെട്ട ജനങ്ങളുടെ സ്ഥിതി എന്താകും******
കമ്മ്യൂണിസ്റ്റ്‌ അണികള്‍ കുറച്ചു കൂടി ക്രീയാത്മകമായി ചിന്തിക്കുക നിങ്ങള്‍ വെറുതേ ഈ രീതിയിലുള്ള സമരങ്ങള്‍ നടത്തി സ്വയം അവഹേളിക്കപെടണോ !!!?
സമരം ആവശ്യമാണ്‌, ജനങ്ങള്‍ക്ക്‌ എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട് തെറ്റുകണ്ടാല്‍ പ്രതികരിക്കാനുള്ള .... പക്ഷെ അത് പൊതു നന്മയ്ക്ക് ഉതകുന്ന രീത്തിയില്‍ ആകണമെന്ന് മാത്രം