Tuesday, July 28, 2015

ചെറുകര പ്ലാറ്റിനം ജൂബിലി സ്കൂള്‍ കെട്ടിടം നിര്‍മ്മാണ ഉത്ഘാടനം ഉടന്‍






anilbose2008@gmail.com

ചെറുകര എസ്.എന്‍.ഡി.പി.സ്കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നു

എഴുപത്തിയഞ്ച് ലക്ഷം രൂപ ചിലവില്‍ മൂന്നു ബ്ലോക്കുകള്‍ ആയിട്ടാണ് നിര്‍മ്മാണം...

സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷവേളയില്‍ പത്ത് ദിവസം നീണ്ടു നിന്ന പരിപാടികള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്.

ആദരണീയരായ സംസ്ഥാന മന്ത്രിമാര്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്‌ ,പി.കെ.അബ്ദു റബ്ബ്, പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്.അച്ചുതാനന്ദന്‍ ,എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്‍ ,എം.എല്‍.എ മാരായ പി.സി.വിഷ്ണുനാഥ്,കെ. സുരേഷ് കുറുപ്പ് തുടങ്ങി വിവിധ സാമൂഹിക ,സാമുദായിക നേതാക്കളും കലാ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു
 .
പരിപാടികള്‍ വിപുലമായി നടത്തപ്പെട്ടു വന്‍ ജന പങ്കാളിത്തവും ഉണ്ടായിരുന്നു .
സംഘാടക സമതി പ്ലാറ്റിനം ജൂബിലി സ്മാരക സ്കൂള്‍ മന്ദിരം നിര്‍മ്മിക്കുക എന്നാ ആവശ്യം മുന്നോട്ടു വച്ചു.

ചിലര്‍ കേട്ട് ,മറ്റു ചിലര്‍ കേട്ടെന്നു വരുത്തി കുട്ടനാട് എം.എല്‍.എ. തോമസ്‌ ചാണ്ടിയും പ്രഖ്യാപനവുമായെത്തി ഒന്നും നടന്നില്ല....

ഞാനും പഠിച്ച സ്കൂള്‍ അതുക്കും മേലെ ഞാന്‍ ഈ സ്കൂളിന്റെ മുന്‍ മാനേജര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്...

അതിനുമപ്പുറം ശ്രീനാരായണ ഗുരുദേവന്റെ പാഠം സ്പര്‍ശിച്ച പ്രദേശം..

നാനൂറിലതികം കുട്ടികള്‍ സാധാരണക്കാര്‍ പഠിക്കുന്നു.

ഇതെല്ലാമോര്‍ത്തു ഞാനും വേദിയിലിരിക്കെ മുന്നറിയിപ്പില്ലാതെ മനസ്സ് പറഞ്ഞു ഈ പ്രഖ്യാപനങ്ങളൊന്നും നടക്കില്ല...
കാര്യം നടക്കാന്‍ അന്പതുലക്ഷം രൂപ കൊടുക്കാമെന്നു ഞാന്‍ പറയൂ....എം.എല്‍.എ അല്ലാത്ത എം. പി.അല്ലാത്ത ഞാന്‍ എങ്ങിനെ കൊടുക്കും പലവട്ടം ഞാന്‍ എന്നോട് ചോദിച്ചു എന്‍റെ കാതില്‍ ഈശ്വരന്‍ പറഞ്ഞു എന്നെക്കൊണ്ട് അത് നടക്കും
 ..
പ്രസംഗിക്കാനെഴുന്നേറ്റ ഞാന്‍ പ്രഖ്യാപിച്ചു അമ്പതു ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിനു എന്‍റെ വക .
എന്‍റെ വക ഇന്നു പറഞ്ഞാല്‍ എന്റേതല്ല.........

എന്‍റെ കഴിഞ്ഞ കാല പൊതു പ്രവര്‍ത്തന സൗഹൃദം,പരിചയം ഇവ ഉപയോഗിച്ച് തരാം..എല്ലാവരും കയ്യടിച്ചു.
 വര്ഷം ഒന്ന് പിന്നിടുമ്പോള്‍
പ്രഖ്യാപിച്ച എം. എല്‍. എ അടക്കം ആരും ഒന്നും കൊടുത്തില്ല ...ആര്‍ക്കും ഒരു പരാതിയുമില്ല പക്ഷെ ഞാന്‍ കൊടുത്ത്തില്ലയെന്നു വിമര്‍ശനം തുടര്‍ച്ചയായി വന്നു ....
.ഞാന്‍ കാത്തിരുന്നു എല്ലാവരും എന്ത് ചെയ്യുന്നുവെന്നറിയാന്‍ ...ആരും ഒന്നും ചെയ്തില്ല.....

പ്രിയപ്പെട്ടവരേ ഞാന്‍ അഭിമാനത്തോടെ അറിയിക്കട്ടെ എന്‍റെ വാഗ്ദാനം ഞാന്‍ ഇതാ പാലിക്കുന്നു രണ്ടു പാര്‍ലമെന്റ്റ് അംഗങ്ങളില്‍ നിന്നായി അമ്പതു ലക്ഷം അനുമതി ലഭ്യമായിരിക്കുന്നു.
അനുമതി പത്രം എന്‍റെ പക്കലുണ്ട് അത് ഉടന്‍ സ്കൂള്‍ മനേജ്മെന്റ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ കൈമാറും..

വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കാം ചാരിതാര്‍ത്ഥ്യത്തോടെ

...
നിങ്ങളുടെ എളിയ സുഹൃത്ത്.
അഡ്വ.അനില്‍ബോസ്

Monday, July 27, 2015

പ്രിയപ്പെട്ടവരേ,
ഏഴുമാസം മുന്‍പ് ഞാന്‍ എഴുതി എല്ലാവരെയും അറിയിച്ചിരുന്ന ഒരു കാര്യത്തിന്റെ ആദ്യ നടപടി പൂര്‍ത്തിയായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.....
കുട്ടനാട് പൈതൃകകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ സമ്പൂര്‍ണ കുടിവെള്ള പ്രശ്ന പരിഹാരത്തിന് "അണ്ണാങ്കുഞ്ഞും തന്നാലായത് " എന്നപോല്‍ ഒരു പദ്ധതി അതായിരുന്നു അറിയിപ്പ്...
ആദ്യഘട്ടം എന്ന നിലയില്‍ ഏതു സംബന്ദിച്ചുകുട്ടനാട് പൈതൃ കേന്ദ്രത്തിന്റെ വളണ്ടിയര്‍മാര്‍ സര്‍വേ നടത്തിയത് പ്രകാരം കുട്ടനാട് നിയോജകമണ്ടലത്തിലെ പതിമൂന്നു പഞ്ചായത്തുകളില്‍പ്പെടുന്ന
പതിനഞ്ചു കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
ഈ സ്ഥലങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍ പതിനഞ്ചു ആര്‍.ഒ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് തീരുമാനമായിട്ടുള്ളത് .
വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത് ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സ്ഥലം നീലമ്പേരൂര്‍ പഞ്ചായത്തിലെ ആക്കനടി ആണ്. വെള്ളക്കെട്ടാല്‍ ചുറ്റപ്പെട്ട പ്രദേശം കുടിവെള്ളത്തിനു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള യിടം എന്നീ പരിഗണന പ്രകാരം ആണ് തീരുമാനം.
പദ്ധതി ശിലാസ്ഥാപനം,മറ്റു സ്ഥലങ്ങളുടെ പട്ടിക ... തീയതി തുടങ്ങിയുള്ള വിവരങ്ങള്‍ ആഗസ്റ്റ്‌ പതിനഞ്ചിനു ഔദ്യോഗികകം ആയി അറിയിക്കാം.
എല്ലാവരുടെയും പ്രാര്‍ത്ഥന ഈ പ്രവര്ത്തനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം,
അഡ്വ.അനില്‍ബോസ്,ചെയര്‍മാന്‍ ,കുട്ടനാട് പൈതൃകകേന്ദ്രം