Monday, August 24, 2015

എങ്കിലും "ജി.സുധാകരന്‍ ജി "ഇതു വേണ്ടായിരുന്നു

എങ്കിലും ജി. സുധാകരന്‍ .."  ഇതു വേണ്ടായിരുന്നു"..
............................................................................................................
എനിക്ക് വ്യക്തിപരമായി ഏറെ സ്നേഹവും അടുപ്പവും ബഹുമാനവും ഉള്ളയാളുകളാണ് ജി.സുധാകരന്‍ .എം.എല്‍.എ.യും അതുപോലെ തന്നെ  വി എസ്സും ..

പലകാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും  ബഹുമാനം തോന്നിപ്പിക്കുന്നതുമായിരുന്നു
അതുകൊണ്ടുതന്നെ പൊതുവേദികളില്‍ ഒന്നിച്ചു പലവട്ടം പങ്കെടുത്തിട്ടുമുണ്ട്.

എന്നാല്‍ ഇന്നലെ ശ്രീ വി.എസ്.അച്യുതാനന്ദനെതിരെ പൊതുവേദിയില്‍ സുധാകരന്‍ നടത്തിയ പ്രസംഗം അതിരുകടന്നതും ധിക്കാരവുംആണ് എന്ന്പറയാതെ വയ്യ.


ഇന്നു ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരില്‍ തലമുതിര്‍ന്നയാള്‍,അല്ലേ വി.എസ്.....
മുന്‍ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,മുന്‍ പോളിറ്റ്ബ്യുറോ അംഗം അതിനുമൊക്കെ അപ്പുറം പ്രായം മറന്നു ആര്‍ജിച്ച കരുത്തും ജനവിശ്വാസ്യതയും സ്വന്തമായുള്ളയാള്‍ ...

അതിനുമപ്പുറം  പ്രബലമായ ഒരു സമുദായം ശക്തമായ പിന്തുണ നല്‍കുന്നുവെന്ന് പൊതു സമൂഹം വിലയിരുത്തുന്ന നേതാവ്.

അങ്ങനെ ഒരാളെ വളരെ ഭംഗിയായി ഉപയോഗിക്കേണ്ട സി പി എമ്മിനും സഖാക്കള്‍ക്കും ഇതെന്തുപറ്റി.?

സദ്ദാം ഹുസ്സൈനും,ഇപ്പോള്‍ യാക്കൂബ് മേമനും സിന്ദാബാദ് വിളിക്കുന്ന വോട്ടുബാങ്ക് രാഷ്ട്രീയം മാറ്റി... !!!!!
തന്റെ പാര്‍ടിയുടെ ജനകീയ അടിത്തറ  ഇളക്കുന്നതിന് ആക്കം കൂട്ടുന്നതിനു കാരണമാകുന്ന ഇത്തരം നിലപാടുകളിലേക്കുള്ള  സി പി എമ്മിന്റെയും സുധാകരനെപോലുള്ളവരുടെയും പോക്ക് നാശത്തിനാണ്.ഇവര്‍ വിഭ്രാന്തിയിലാണോ?

ഇതില്‍ ഒരു കൊണ്ഗ്രെസ്സുകാരനെന്തുകാര്യം എന്ന ചോദ്യമുയരാം..

ദൈനം ദിന രാഷ്ട്രീയം വിലയിരുത്തുകയും വര്‍ഗീയ,മതഭീകരവാദ രാഷ്ട്രീയക്കാരുടെ അധികാര തലത്തിലെക്കുള്ള കടന്നുവരവിനെ നഖശികാന്തം എതിര്‍ക്കുകയും ചെയ്യുന്ന ഒരാളുടെ അഭിപ്രായം ആയി ഇതിനെ കണ്ടാല്‍ മതി.

പിന്നെ ജി.സുധാകരന്റെ മറ്റൊരു പരാമര്‍ശം അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.
വി.എസ്സിന്റെ യാതൊരു ഔദാര്യവും അദ്ദേഹം കൈപ്പട്ടിയിട്ടില്ലത്രേ..!!!!
ആലപ്പുഴക്കാരും അതില്‍പ്പെടുന്ന കുട്ടനാട്ടുകാരും ,വിശിഷ്യ അമ്പലപ്പുഴക്കാരും ഞെട്ടിയെന്നാണ് സി പി എം സുഹൃത്തുക്കള്‍ പറയുന്നത് .
ഒരുകാലത്ത് അലപ്പുഴയില അച്ചുതാനന്ദന്‍ ഗ്രൂപ്പിന്റെ നായകനായി വി എസ്സിന്റെ നോമിനിയായി കുട്ടനാട്ഏരിയ സെക്രെട്ടറി.... ജില്ലാ സെക്രെട്ടറി...ഇതൊക്കെയായ ആളാണത്രെ ജി സുധാകരന്‍.തുടക്കത്തില്‍ 
സി പി എം വിദ്യാര്‍ത്ഥി സംഘടനയുടെ  സ്റ്റേറ്റ് സെക്രെടറിയാകാനും വി എസിന്റെ കരസ്പര്‍ശമുണ്ടത്രേ ......!!!!!!!!!
ഇതു ശരിയെങ്കില്‍ ജി.സുധാകരന് തെറ്റി "വന്ന വഴി മറക്കരുത്" എന്നു മാത്രമല്ല എല്ലാആദരവും നിലനിര്‍ത്തിക്കൊണ്ട്  എനിക്ക് പറയാനുള്ളത് പ്രിയ " ജി.സുധാകരന്‍.ജി " ഇതു വേണ്ടായിരുന്നു" എന്നു തന്നെയാണ്.