Monday, July 27, 2015

പ്രിയപ്പെട്ടവരേ,
ഏഴുമാസം മുന്‍പ് ഞാന്‍ എഴുതി എല്ലാവരെയും അറിയിച്ചിരുന്ന ഒരു കാര്യത്തിന്റെ ആദ്യ നടപടി പൂര്‍ത്തിയായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.....
കുട്ടനാട് പൈതൃകകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ സമ്പൂര്‍ണ കുടിവെള്ള പ്രശ്ന പരിഹാരത്തിന് "അണ്ണാങ്കുഞ്ഞും തന്നാലായത് " എന്നപോല്‍ ഒരു പദ്ധതി അതായിരുന്നു അറിയിപ്പ്...
ആദ്യഘട്ടം എന്ന നിലയില്‍ ഏതു സംബന്ദിച്ചുകുട്ടനാട് പൈതൃ കേന്ദ്രത്തിന്റെ വളണ്ടിയര്‍മാര്‍ സര്‍വേ നടത്തിയത് പ്രകാരം കുട്ടനാട് നിയോജകമണ്ടലത്തിലെ പതിമൂന്നു പഞ്ചായത്തുകളില്‍പ്പെടുന്ന
പതിനഞ്ചു കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
ഈ സ്ഥലങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍ പതിനഞ്ചു ആര്‍.ഒ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് തീരുമാനമായിട്ടുള്ളത് .
വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത് ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സ്ഥലം നീലമ്പേരൂര്‍ പഞ്ചായത്തിലെ ആക്കനടി ആണ്. വെള്ളക്കെട്ടാല്‍ ചുറ്റപ്പെട്ട പ്രദേശം കുടിവെള്ളത്തിനു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള യിടം എന്നീ പരിഗണന പ്രകാരം ആണ് തീരുമാനം.
പദ്ധതി ശിലാസ്ഥാപനം,മറ്റു സ്ഥലങ്ങളുടെ പട്ടിക ... തീയതി തുടങ്ങിയുള്ള വിവരങ്ങള്‍ ആഗസ്റ്റ്‌ പതിനഞ്ചിനു ഔദ്യോഗികകം ആയി അറിയിക്കാം.
എല്ലാവരുടെയും പ്രാര്‍ത്ഥന ഈ പ്രവര്ത്തനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം,
അഡ്വ.അനില്‍ബോസ്,ചെയര്‍മാന്‍ ,കുട്ടനാട് പൈതൃകകേന്ദ്രം

No comments:

Post a Comment